Exhibitor Registration Form
Plantation Expo 2023

Directorate of Industries and Commerce
Government of Kerala
  • തിരുവനന്തപുരം, കനകക്കുന്ന് സൂര്യകാന്തി എക്സിബിഷൻ ഗ്രൗണ്ടിൽ 2023 ഫെബ്രുവരി 16 മുതൽ 19 വരെ പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്ലാന്റേഷൻ എക്സ്പോയിൽ ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തോട്ടങ്ങൾക്കും തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കും പങ്കെടുക്കുന്നതിനും അവരുടെ ഉത്പ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനും വേണ്ടി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമാണിത്.
  • അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 04 ആണ്. ഫെബ്രുവരി 04 നു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
  • മറ്റു ഓഫീസുകൾ മുഖേനയോ / നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
  • സ്റ്റാളുകളുടെ ലഭ്യതയ്ക്ക് അനുസരിച്ചു മാത്രമേ അനുവദിക്കുകയുള്ളു. ഏതെങ്കിലും സ്ഥാപനത്തിന് കൂടുതൽ സ്റ്റാളുകൾ ആവശ്യമായി വരുന്നുവെങ്കിൽ പരിശോധനയുടെ അടിസ്ഥാനത്തിൽ/ ആവശ്യകതയുടെ അടിസ്ഥാനത്തിൽ സ്റ്റാളുകൾ അനുവദിക്കുന്നതിനുള്ള അധികാരം വ്യവസായ വാണിജ്യ ഡയറക്ടർക്ക് ( സ്പെഷ്യൽ ഓഫീസർ - പ്ലാന്റേഷൻസ്) ഉണ്ടായിരിക്കും.
  • സ്റ്റാളുകൾ അനുവദിക്കുന്നത് സംബന്ധിച്ച വ്യവസായ വാണിജ്യ ഡയറക്ടറുടെ ( സ്പെഷ്യൽ ഓഫീസർ - പ്ലാന്റേഷൻസ്) തീരുമാനം അന്തിമം ആയിരിക്കും.
  • സ്റ്റാളുകൾ അനുവദിക്കുന്നത് സൗജന്യമായിട്ടായിരിക്കും. എന്നാൽ സ്റ്റാളുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടത് സംരംഭകരുടെ ഉത്തരവാദിത്തം ആയിരിക്കും.